No products in the cart.
ജൂലൈ 01 – ആത്മാവിനാൽ!
“സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സഖറിയാ 4:6).
വിശുദ്ധ ജീവിതം നയിക്കുക എന്നത് ഒരിക്ക ലും നമ്മുടെ ശക്തിയെ യോ പരാക്രമത്താലോ അടിസ്ഥാനമാക്കിയുള്ളതല്ല; പരിശുദ്ധാത്മാവിന്റെ സഹായത്താലും പിന്തുണ യാലും മാത്രമേ അത് സാധ്യമാകൂ. നിങ്ങൾ വാക്കുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കണം: “അവന്റെ ആത്മാവിനാൽ, അത് സാധ്യമാണ്”; എന്തെന്നാൽ, അവനില്ലാതെ നിങ്ങൾക്ക് ഒരു വിശുദ്ധ ജീവിതം നയിക്കാ ൻകഴിയില്ല. പാപങ്ങളെ കറ്റി നിർത്താൻ; മാലിന്യങ്ങൾ നിങ്ങളെ നിയന്ത്രിക്കുന്നത് തടയാൻ; വിശുദ്ധ ജീവിതം നയിക്കാനും; ആത്മാവി നാൽ മാത്രമേ നിങ്ങളുടെ എതിരാളികളെ കീഴടക്കാ ൻ കഴിയൂ.
അതേ പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്ക ണം. അവൻ നിങ്ങളെ തന്റെ വാസസ്ഥലമാക്കി യിരിക്കുന്നു, അങ്ങനെ നിങ്ങൾക്ക് ഒരു വിശുദ്ധ ജീവിതം നയിക്കാൻ കഴിയും. വിശുദ്ധ ഗ്രന്ഥം പറയുന്നു: “നിങ്ങൾ ദൈവത്തിന്റെ ആലയമാ ണെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? ആരെങ്കിലും ദൈവത്തി ന്റെ ആലയത്തെ അശുദ്ധ മാക്കിയാൽ ദൈവം അവനെ നശിപ്പിക്കും.” (1 കൊരിന്ത്യർ 3:16-17).
എന്തുകൊണ്ടാണ് ദൈവം തന്റെ പരിശുദ്ധാത്മാ വിനെ നമുക്ക് നൽകിയ തെന്ന് നിങ്ങൾ എപ്പോഴെ ങ്കിലും ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കിൽ എന്തിനാണ് അവനെ നമ്മുടെ ഉള്ളിൽ വസിപ്പിച്ചത്? നിങ്ങളിൽ ചിലർ വിചാരിച്ചേക്കാം, അത് അന്യഭാഷകളിൽ സംസാരിക്കുന്നതിന് വേണ്ടിയാണെന്ന്; പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ശക്തിയും നമുക്ക് നൽകുന്നതിന് വേണ്ടിയാണെന്ന് മറ്റുചിലർ ചിന്തിച്ചേക്കാം. എന്നാൽ കർത്താവ് നിങ്ങൾക്ക് ആത്മാവിനെ നൽകുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം, നിങ്ങൾ ഒരു വിശുദ്ധ ജീവിതം നയിക്കുക എന്നതാണ്.
റോമർ 15:16-ൽ നാം വായിക്കുന്നു: “ജാതികളു ടെ വഴിപാട് സ്വീകാര്യവും പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടതും ആകേണ്ടതിന്”. ഈ വാക്യത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക, പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മുടെമേൽ പകർന്നിരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കും, അങ്ങനെ നാം വിശുദ്ധരാ യിരിക്കാൻ കഴിയും.
പരിശുദ്ധാത്മാവിന്റെ അഗ്നി നിങ്ങളുടെ ഉള്ളിൽ വരുമ്പോൾ, അത് എല്ലാ പാപപ്രകൃതിയെയും ദഹിപ്പിക്കുന്നു; നിന്നിലെ എല്ലാ മാലിന്യങ്ങളും; അശുദ്ധാത്മാക്കളുടെ എല്ലാ പ്രവൃത്തികളും; എല്ലാ മോഹങ്ങളും. തിരുവെഴുത്തുകളുടെ പല ഭാഗങ്ങളിലും, പരിശുദ്ധാ ത്മാവിനെ ദഹിപ്പിക്കുന്ന തീയുമായി താരതമ്യപ്പെടു ത്തുന്നത് നിങ്ങൾ കണ്ടെത്തും.
യെശയ്യാവ് 4:4-ൽ, “സീയോനിൽ മിഞ്ചിയിരി ക്കുന്നവനും യെരൂശലേ മിൽ ശേഷിച്ചിരിക്കുന്ന വനും, ഇങ്ങനെ യെരൂശ ലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.”
ന്യായവിധിയുടെ ആത്മാവിനാലും ജ്വലിക്കുന്ന ആത്മാവി നാലും സീയോൻ പുത്രിമാരുടെ മാലിന്യം കഴുകിക്കളയുകയും ജറുസലേമിന്റെ രക്തം അവളുടെ നടുവിൽ നിന്ന് ശുദ്ധീകരിക്കുകയും ചെയ്യുന്ന ർത്താവിനെ ക്കുറിച്ച് നാം വായിക്കുന്നു.
നിങ്ങൾ എപ്പോഴും പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരിക്കണം. നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന പരിശുദ്ധാത്മാവിനാൽ നിങ്ങൾ ഒഴുകണം. അപ്പോൾ, നിങ്ങളുടെ ജീവിതത്തിൽ ഒരു അശുദ്ധിക്കും അവിശു ദ്ധിക്കും ഇടമുണ്ടാകില്ല. കർത്താവിന്റെ ആത്മാവ് അഗ്നി മതിലായി നിങ്ങളു ടെ ചുറ്റും നിൽക്കുകയും നിങ്ങളെ സംരക്ഷിക്കു കയും ചെയ്യും.
കർത്താവായ യേശു പറഞ്ഞു: “ഞാൻ ഭൂമിയിൽ തീ അയക്കാനാ ണ് വന്നത്, അത്ഇ തിനകം കത്തിപ്പടർന്നി രുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു!” (ലൂക്കോസ് 12:49). ഒരു വെള്ളപ്പൊക്കം പോലെ ശത്രു വരുമ്പോൾ, കർത്താവിന്റെ ആത്മാവ് അവനെതിരെ ഒരു കൊടി ഉയർത്തും. ദൈവമക്കളേ, ദഹിപ്പിക്കുന്ന അഗ്നിയെ പ്പോലെ ആയിരിക്കുകയും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വിശുദ്ധ ജീവിതം നയിക്കുകയും ചെയ്യുക.
കൂടുതൽ ധ്യാനത്തിനുള്ള വാക്യം: “ഞങ്ങളോ, കർത്താവിന്നു പ്രിയരായ സഹോദര ന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസ ത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടം പെട്ടിരിക്കുന്നു.” (2 തെസ്സലൊനീക്യർ 2:13).