No products in the cart.
ഓഗസ്റ്റ് 30 – നിങ്ങളുടെ ഇടയിൽ വസിക്കുന്നു
ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.(ഹഗ്ഗായി 2:5)
ഹഗ്ഗായി പ്രവാചകൻ മുഖാന്തരം കർത്താവ് നമുക്ക് അരുളി ചെയ്യുന്ന കാര്യം എന്തെന്നാൽ ഞാൻ നിങ്ങളോട് ചെയ്തിരിക്കുന്ന ഉടമ്പടിപ്രകാരം എപ്പോഴും നിങ്ങളുടെ വസിക്കും എന്നതാകുന്നു, ഈ വാഗ്ദാനം കർത്താവു ഇസ്രയേൽ ജനങ്ങൾക്ക് നൽകിയതിന്റെ കാരണം എന്തെന്ന് അറിയാമോ? കർത്താവ് ശലോമോൻ രാജാവിന്റെ കൈകൊണ്ട് ദൈവാലയം പണിത് പക്ഷേ അൽപകാലം കഴിഞ്ഞപ്പോൾ അവൻ ദൈവത്തെ മറന്നു അന്യ ദൈവമായ സകല ദൈവങ്ങൾക്കു മുന്നിലും മുട്ടുമടക്കുവാൻ ആരംഭിച്ചു (1 രാജാക്കൻമാർ 11: 5 -7)
മാത്രമുള്ള ശലോമോൻ രാജാവിന് ശേഷം ജനങ്ങളും വിഗ്രഹ ആരാധന ചെയ്യുവാൻ തുടങ്ങി ദൈവാലയം ചടങ്ങുകളും പാരമ്പര്യങ്ങളും ചെയ്യുവാനുള്ള ഒരു സ്ഥലമായി മാറി, ഇത് കണ്ട് ദുഃഖിച്ച് ദൈവം ഇസ്രയേൽ ജനങ്ങൾക്ക് എതിരായി ബാബിലോൺ രാജാവിനെ അയച്ചു, ബാബിലോൺ രാജാവായ നെബൂഖദ്നേസർ യെരൂശലേമിലേക്കു വന്നു അതിനെ നിരോധിച്ചു. ശലോമോൻ പണിത ദൈവാലയത്തെ തകർത്തു തരിപ്പണമാക്കി.
ഇസ്രായേൽജനം ബാബിലോൺ പ്രവാസത്തിൽ നിന്ന് തിരിച്ചു വരുന്ന നാളുകളിൽ കർത്താവ് സെരുബ്ബാബേലിന്റെ ഹൃദയത്തിൽ ദൈവാലയം പണിയുവാൻ വേണ്ടി പ്രേരിപ്പിച്ചു അവനെ മാത്രമല്ല എസ്രാ നെഹമ്യാവ് തുടങ്ങിയവരെയും അതിനുവേണ്ടി കർത്താവ് തയ്യാറാക്കി, ഹഗ്ഗായി പ്രവാചകൻ പ്രവചനത്തിലൂടെ അവരെ പ്രോത്സാഹിപ്പിച്ചു സെരുബ്ബാബേൽ പുതിയ ദേവാലയത്തിന് അടിസ്ഥാനമിട്ട് എങ്കിലും 16 കൊല്ലമായിട്ട് അതിനെ പണിയുവാൻ കഴിയാത്ത രീതിയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി ചില വ്യക്തികൾ അതിന് തടസ്സം സൃഷ്ടിച്ചു, ഇവർക്ക് പണിയുവാനുള്ള സാമ്പത്തികശേഷിയും ഉണ്ടായിരുന്നില്ല, അങ്ങനെ കാലം കഴിഞ്ഞു പോയി.
തന്റെ ജനം തളർന്നുപോയി എന്ന് അറിഞ്ഞ ദൈവം അവരെ ശക്തിപ്പെടുത്തുവാൻ വേണ്ടി നിങ്ങൾ ഈജിപ്തിൽ നിന്ന് പുറപ്പെട്ട കാലം മുതൽ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് പറഞ്ഞ് വാഗ്ദാനപ്രകാരം എന്റെ ആത്മാവ് നിങ്ങളുടെ ഇടയിൽ എപ്പോഴും പ്രവർത്തിക്കുമെന്ന് അവൻ വാഗ്ദാനം ചെയ്തു. അതെ ആത്മാവു നിങ്ങളോട് പറയുന്നു സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. (സെഖര്യാ 4:6)
പഴയനിയമത്തിൽ ഇസ്രയേൽ ജനങ്ങൾ സമാഗമന കൂടാരവും ദൈവാലയവും പണിതു, പുതിയ നിയമ കാലഘട്ടത്ത് ക്രിസ്തു എന്ന മൂലക്കല്ല് അടിസ്ഥാനപ്പെടുത്തി അപ്പോസ്തലൻമാരുടെ ഉപദേശം മുഖാന്തരം നാം പണിയെപ്പെടുന്നു. ഈ ജോലി തടസ്സമില്ലാതെ പുരോഗമിക്കനമെ ങ്കിൽ ആത്മാവ് നിങ്ങളിൽ വസിക്കണം. ദൈവ മകളേ ആത്മാവു നിങ്ങളിൽ വസിക്കുന്ന സമയത്ത് നിങ്ങൾക്ക് ഭയപ്പെടേണ്ട ആവശ്യമില്ല, നിങ്ങളെ അവൻ പൂർണ്ണമായി നയിക്കും.
ഓർമ്മയ്ക്കായി:- അങ്ങനെ അവർ പടിഞ്ഞാറു യഹോവയുടെ നാമത്തെയും കിഴക്കു അവന്റെ മഹത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവൻ വരും.(യെശ്ശ 59:19)