Appam, Appam - Malayalam

ഓഗസ്റ്റ് 26 – കുഞ്ഞാട്

അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. (വെളിപാട് 12 :11)

കുഞ്ഞാടിന്റെ രക്തം പിശാചിനെ ജയിക്കുന്ന ശക്തിയുള്ള ഒരു ആയുധം. ക്രിസ്തുവിന്റെ രക്തം ആകുന്നു നമ്മുടെ യുദ്ധത്തിനുള്ള ഏറ്റവും വലിയ ആയുധം, അത് പിശാചിന്റെ കോട്ടകളെ തകർക്കുവാൻ പറ്റിയ ദൈവ ശക്തിയാകുന്നു.

പുതിയ നിയമത്തിൽ കുഞ്ഞാടിന്റെ രക്തം  ഉണ്ടായിരുന്നതുപോലെ പഴയനിയമത്തിൽ പെസഹാ കുഞ്ഞാടിന്റെ  രക്തം വളരെ വലിയ യുദ്ധ ആയുധമായിരുന്നു. ഈജിപ്തിലെ അവർ ഫറവോന്റെ  കൈകളിലും ഇവരുടെ മേൽനോട്ടകാരുടെ  കൈകളിൽ കൂടിയും വളരെയധികം ഉപദ്രവം സഹിച്ചു. കർത്താവു ഇസ്രയേൽ ജനങ്ങളെ വിടുവിക്കുവാൻ തക്കവണ്ണം ഈജിപ്തുകാർക്ക് നേരെ ഒൻപത് ബാധകളെ അയച്ച സമയത്തും അവർ മാനസാന്തരപ്പെട്ടില്ല. അവസാനം ദൈവം ഫറവോന് എതിരായി അയച്ച് ബാധ്യതയാകുന്നു മൂത്ത പുത്രന്റെ സംഹാരം.

ആ സംഹാരകൻ വരുന്നതിന്റെ തൊട്ടുമുമ്പു ദൈവം മോശെമുഖാന്തരം യിസ്രായേൽമക്കളെ താഴെക്കാണുന്ന രീതിയിൽ താക്കീത് ചെയ്തു. നിങ്ങൾ സംഹാര ദൂതനിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഒരു കുടുംബത്തിന് ഒരു കുഞ്ഞാട് വീതം തെരഞ്ഞെടുത്ത അതിനെ കൊന്ന് അതിന്റെ രക്തം വീടിന്റെ കട്ടിളപ്പടികളിൽ തേക്കുക. ഈ രഹസ്യം ഈജിപ്തുകാർ മനസ്സിലാക്കിയില്ല, അതുകൊണ്ട് ഈജിപ്തിലെ സകല മൂത്ത പുത്രന്മാരും സംസ്കരിക്കപ്പെട്ടു.

ഒരു സാധാരണ കുഞ്ഞാടിനെ രക്തം സംഹാരകനെ തടുത്ത നിർത്തും എങ്കിൽ, ലോകത്തിലുള്ള സകല കുഞ്ഞാടിനെയും സൃഷ്ടിച്ച കർത്താവിന്റെ രക്തം എത്രത്തോളം അധികാരമുള്ള അതും വിജയം നൽകുന്നതും ആയിരിക്കും എന്നു ചിന്തിക്കുക. യേശുക്രിസ്തു കുരിശിൽ വച്ചു തന്റെ  കാലുകളിൽ കൂടി ഒഴുകുന്ന രക്തം കൊണ്ട് സാത്താന്റെ തല തകർത്തു, അവന്റെ പ്രവൃത്തികളെ നശിപ്പിച്ചു  ആ രക്തത്തിലൂടെ നമുക്ക് വിജയം നൽകി സർപ്പങ്ങളെയും തേളു കളെയും ചവിട്ടുവാൻ ഉള്ള അധികാരം നൽകി. അവ ഒന്നും നിങ്ങളെ ബാധിക്കുകയില്ല (ലൂക്കോസ് 10 :19 )എന്ന വാഗ്ദാനം നൽകി.

നിങ്ങൾക്ക് എതിരായി പിശാചിന്റെ  പോരാട്ടം ആരംഭിക്കുന്നു എങ്കിൽ നിങ്ങളുടെ വിശ്വാസ അസ്ത്രങ്ങളെ കർത്താവിന്റെ രക്തത്തിൽ ചാലിച്ചു പിശാചിനെ നേരെ തൊടുത്തു വിടുക, പിശാചിന്റെ ചതികളെ അവിടെവച്ച് സംഹരിക്കുക. കർത്താവിന്റെ രക്തം പിശാചിനെ തലയിൽ ഒഴിച്ച് നിങ്ങളുടെ കാലുകൾ കൊണ്ട് അവരുടെ പ്രവർത്തികളെ ചവിട്ടി കളയുക, കുഞ്ഞാടിനെ രക്തം ശത്രുവിന്റെ  സകല പ്രവർത്തികളെയും നിർമൂലനമാക്കും.

ദൈവ മക്കളെ നിങ്ങൾ നിങ്ങളുടെ പാവങ്ങൾക്ക് വേണ്ടി കർത്താവിന്റെ അടുക്കൽ ക്ഷമ ചോദിച്ചു ദുഃഖിച്ചു  കരയുന്നു എങ്കിൽ പാപപരിഹാര യാഗമായ് കർത്താവിന്റെ രക്തം ആദ്യം നിങ്ങളുടെ ശരീരത്തിൽ ഒഴിക്കപ്പെടുന്നു, രണ്ടാമതായി നിങ്ങടെ ആത്മാവിൽ തെളിക്കപ്പെടുന്നു, മൂന്നാമതായി  നിങ്ങളുടെ മനസ്സിൽ നിറയുകയും ചെയ്യുമ്പോൾ നിങ്ങൾ വിജയികളായി തീരും.

ഓർമ്മയ്ക്കായി:- ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ. (1 പത്രോസ് 1: 19)

Leave A Comment

Your Comment
All comments are held for moderation.