No products in the cart.
ഓഗസ്റ്റ് 21 – വശീകരിച്ചു
മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു. (സദൃശ 1 :10)
പിശാച് എപ്പോഴും ഒരു വിശ്വാസിയെ വശീകരിക്കുവാൻ ശ്രമിക്കും. ലോക മോഹങ്ങളെ അവന്റെ മുൻപിൽ കാണിക്കും, പാവത്തിനെ ആഗ്രഹങ്ങളെ കാണിക്കും, അവസാനം അവനെ പരീക്ഷണങ്ങളിൽ തള്ളിയിടും, ദൈവമക്കൾ എപ്പോഴും ശ്രദ്ധയോടെ സൂക്ഷിച്ചു നിൽക്കേണ്ടത് ആവശ്യമായിരിക്കുന്നു.
ദൈവമക്കൾ പലരീതിയിലുള്ള പാവ ആഗ്രഹങ്ങളെ കാണുമ്പോൾ, അത് നമുക്ക് ആവശ്യമില്ലാതകാര്യമെന്ന് ഗൗരവമായി വ്യക്തമായി അതിനെ തള്ളിക്കളയണം, ശ്രദ്ധ കുറവായി അതിനെ സാധാരണമായി കണക്കാക്കുന്നു എങ്കിൽ അത് നമ്മെ പാതാളത്തിൽ തള്ളിയിടും.
ചില പട്ടണങ്ങളിൽ ഈച്ചകളെ പിടിക്കുവാൻ വൈദ്യുതി വിളക്ക് സ്ഥാപിക്കപ്പെട്ടിരിക്കുന്നു, നീല കളർ കൊണ്ട ആ വിളക്ക് കാണുമ്പോൾ അതിൽ ആകർഷിക്കപ്പെട്ട ഈച്ചകൾ അകത്ത് ഓടി വരും പക്ഷേ അടുത്ത് വരുമ്പോൾ ഇരുമ്പു വലയങ്ങളിൽ ബന്ധിക്കപ്പെട്ടു ഉള്ള വൈദ്യുതി ആഘാതം മുഖാന്തരം അവ ചത്തുപോകും, അല്പസമയത്തിനുള്ളിൽ നൂറുകണക്കിന് ഈച്ചകൾ അങ്ങനെ ചാകുന്നത് നമുക്ക് കാണുവാൻ കഴിയും.
അതുപോലെ എലി പിടിക്കുവാൻ ഉണ്ടാക്കുന്ന എലി പത്തായത്തിൽ വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ കണ്ട ആകർഷിക്കപ്പെട്ടു അതിനെ ഭക്ഷിക്കുവാൻ ആഗ്രഹിച്ച എലികൾ അകത്തുകയറുമ്പോൾ അവ പത്തായത്തിൽ അകപ്പെടും, അപ്പോൾ അതിന്റെ മരണം വളരെ പരിതാപകരമാ യിരിക്കും.
അതുപോലെ മീനിനെ പിടിക്കാൻ ചൂണ്ട ഇടുന്നവർ ആ ചൂണ്ടയുടെ മുള്ളിൽ ഇരയെ ഘടിപ്പിച്ചു വെള്ളത്തിലിട്ട് മീനിന് കാണുവാൻ തക്ക രീതിയിലെ അതിനെ ഇടുന്നു. ആ ഇറയിൽ ആകർഷിക്കപ്പെട്ട വരുന്ന മീനുകൾ ചൂണ്ടയിൽ അകപ്പെടും. അവസാനം അതിന്റെ ജീവൻ നഷ്ടപ്പെടും.
പിശാച് പല രീതിയിൽ നമുക്ക് മുമ്പായി കെണികളും ചൂണ്ടകളും വലകളും വയ്ക്കുന്നു മനുഷ്യൻ അതിന്റെ മുമ്പിൽ ഈച്ചകളെ പോലെയും എലികളെ പോലെയും മീനുകളെ പോലെയും ധനമോഹം കൺ മോഹം ജീവിതത്തിന്റെ പ്രധാനം തുടങ്ങിയവ മുഖാന്തരം ചാടി ചെന്ന് കെണിയിൽ അകപ്പെടുന്നു. പാവത്തിന്റെ ശമ്പളം മരണം (റോമർ 6: 23) പാവം ചെയ്യുന്ന ആത്മാവു മരിക്കും(യേഹേസ് 18:20) എന്ന സത്യവേദപുസ്തകം നമ്മെ ശക്തമായി പഠിപ്പിക്കുന്നു.
എന്റെ മകനെ പാപികൾ നിന്റെ മുമ്പിൽ പലരീതിയിൽ ആഗ്രഹങ്ങൾ പ്രകടിപ്പിച്ചാൽ അതിൽ നീ വീണുപോകരുത് എന്ന് സത്യവേദപുസ്തകം പറയുന്നു, ശക്തനായ ശിംശോൻ അവന്റെ കാമുകിയുടെ പ്രലോഭനത്തിൽ വീണുപോയി, അങ്ങനെ അവന്റെ ശക്തി നഷ്ടപ്പെട്ടു, അവസാന കാലങ്ങളിൽ അവന്റെ ശത്രുക്കൾ അവനെ പരിഹസിച്ചു. ധനമോഹം കൊണ്ട് യൂദാസ് സ്കറിയോത്ത വീണുപോയി, ഇവരുടെ ജീവിത ചരിത്രം നമുക്ക് ഒരു പാഠമായി തീർന്നു അല്ലേ?
ദൈവ മകളേ പിശാച് നിങ്ങളെ എത്രത്തോളം പ്രലോഭിപ്പിച്ചാലും അതിൽ വീണു പോകരുത് കർത്താവിന്റെ കാൽപാദങ്ങളെ വളരെ പറ്റിപ്പിടിച്ചു വിജയകരമായ ജീവിക്കുക.
ഓർമ്മയ്ക്കായി:- യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു. (സദൃശ 1: 7)