No products in the cart.
ഓഗസ്റ്റ് 10 – ദൈവത്തെ ദർശിക്കുവാൻ
ശുദ്ധീകരണം കൂടാതെ ആരും കർത്താ വിനെ കാണുകയില്ല. (എബ്രാ 12: 14)
വിശുദ്ധി ഇല്ലാതെ ഒരിക്കലും ഒരു മനുഷ്യന് ദൈവത്തെ ദർശിക്കുവാൻ കഴിയുകയില്ല എന്ന് സത്യവേദപുസ്തകം തീർത്തും വ്യക്തമായി പറയുന്നു, അതിലൂടെ നമുക്ക് വിശുദ്ധിയുടെ പ്രധാന്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും, ഒരു ദൈവപൈതലിന് വിശുദ്ധി വളരെ പ്രധാനപ്പെട്ട ആകുന്നു, അത് ദൈവത്തെ ദർശിക്കുവാൻ വേണ്ടിയും അവന്റെ കൂടെ നടക്കുവാൻ വേണ്ടിയും നമ്മെ സഹായിക്കുന്നു, സത്യ വേദപുസ്തകം പറയുന്നു ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും (മത്താ 5: 8)
ഒരു രാജാവിന്റെ വീട്ടിൽ കല്യാണ സദ്യയ്ക്ക് അകത്തു കടക്കണമെങ്കിൽ വിശുദ്ധിയുള്ള വസ്ത്രം ധരിക്കേണ്ടത് ആവശ്യമായിരിക്കുന്നു, വലിയ വലിയ ആഫീസുകളിൽ നാം അകത്ത് പ്രവേശിക്കണമെങ്കിൽ അതിനുള്ള യോഗ്യമായ വസ്ത്രങ്ങൾ നാം ധരിച്ചിരിക്കണം അതു പോലെ വിശുദ്ധ വസ്ത്രമില്ലാതെ ദൈവത്തിന്റെ അടുക്കൽ നമുക്ക് ചെല്ലുവാൻ കഴിയുകയില്ല.
ദൈവത്തെ ദർശിക്കുന്നത് എന്നു വച്ചാൽ എന്ത്? പഴയനിയമത്തിലെ വിശുദ്ധന്മാരുടെ ജീവിതത്തെക്കുറിച്ച് വായിച്ചുനോക്കുക, അവർ ദൈവത്തോടുകൂടെ നടന്നു, അവനുമായി സംവാദം ചെയ്തു ഹാനോക്ക് ദൈവത്തോട് കൂടെ നടന്നു( ഉല്പത്തി 5: 24) നോഹയും ദൈവത്തോട് കൂടെ നടന്നു (ഉല്പത്തി 6: 9) അബ്രഹാം ദൈവത്തിന്റെ സ്നേഹിതൻ എന്ന് വിളിക്കപ്പെട്ടു (യാക്കോബ് 2: 23,) ദൈവം മോശയോട് മുഖാമുഖം സംസാരിച്ചു (പുറപ്പാട് 33 :11) എന്നൊക്കെ നാം സത്യവേദ പുസ്തകത്തിൽ നിന്ന് വായിക്കുന്നു.
നിങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യം ദൈവത്തിന്റെ കൂടെ നടക്കുക എന്നത് ആയിരിക്കട്ടെ, ദൈവത്തിനുവേണ്ടി ദശാംശം നൽകുന്നത് കൊണ്ട് ദൈവത്തെ ദർശിക്കുവാൻ കഴിയുകയില്ല, ആത്മാക്കളെ നേടുന്നത് കൊണ്ട് രാത്രിയും പകലും അവനുവേണ്ടി അധ്വാനിക്കുന്നത് കൊണ്ട് ദൈവത്തെ ദർശിക്കുവാൻ കഴിയുകയില്ല. വിശുദ്ധിയിൽ നടക്കുന്നവർക്ക് മാത്രമേ ദൈവത്തെ ദർശിക്കുവാൻ കഴിയുകയുള്ളൂ.
ദാവീദിന് ദൈവത്തെ ദർശിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു അവൻ എഴുതുന്ന സമയത്ത്”ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.( സങ്കീ63: 1, 2.)
നിന്നെ കാണുവാൻ ഞാൻ വളരെ അധികം ആഗ്രഹിക്കുന്നു എന്ന് ദാവീദ് പറയുന്നത് നോക്കുക, ദൈവത്തെ നേരിൽ ദർശിക്കണം എന്നതായിരുന്നു അവന്റെ പ്രധാനപ്പെട്ട ജീവിതലക്ഷ്യം.
വിശുദ്ധയായി ജീവിക്കുന്നതിന്റെ രഹസ്യം അതിരാവിലെ ആഗ്രഹത്തോടെ ക്രിസ്തുവിനെ അന്വേഷിച്ച് അവനെ ദർശിക്കുവാൻ ശ്രമിക്കുന്നത് തന്നെ. യേശുവിനെ നോക്കുവിൻ അവൻ അതികാലത്ത് കൂരിരുട്ടിൽ പിതാവിനെ ദർശിക്കുവാൻ വേണ്ടി എഴുന്നേറ്റു അവനോട് പ്രാർത്ഥിച്ചു
ദൈവമക്കളെ കർത്താവ് അതിരാവിലെ ദൈവ ദർശനത്തിനായി ഇരുട്ടിൽ സഞ്ചരിച്ച് എങ്കിൽ നാമും ഇക്കാര്യത്തിൽ എത്രത്തോളം ആഗ്രഹമുള്ളവർ ആയിരിക്കണം
ഓർമ്മയ്ക്കായി:- കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധൻ; നിന്റെ ന്യായവിധികൾ വിളങ്ങിവന്നതിനാൽ സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കും. (വെളിപാട് 15: 4)