Appam, Appam - Malayalam

ഒക്ടോബർ 28 – ജ്ഞാനത്തിന്റെ വാക്ക്

“ഒരുത്തന്നു ആത്മാവിനാൽ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും നൽകപ്പെടുന്നു; വേറൊരുത്തന്നു അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന്നു വീര്യപ്രവൃത്തികൾ; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്ക ളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകൾ; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം. (1 കൊരിന്ത്യർ 12:8-10).

ഒമ്പത് ആത്മീയ ദാനങ്ങളിൽ രണ്ടെണ്ണം ‘വാക്ക്’ എന്ന് വിളിക്കപ്പെടുന്നു; ജ്ഞാനത്തിന്റെ വാക്ക്, അറിവിന്റെ വാക്ക്. ഇവ രണ്ടും പരസ്പരാശ്രി തമാണ്. കർത്താവ് തന്റെ വചനത്തിലൂടെ നമ്മുടെ അറിവിന് മൂർച്ച കൂട്ടുന്നു; തന്റെ വചനത്തിലൂടെ അവൻ നമ്മെ ജ്ഞാന ത്തിൽ പഠിപ്പിക്കുകയും ചെയ്യുന്നു.

അപ്പോസ്തലനായ പൗലോസ് താൻ പഠിച്ച കാര്യങ്ങളെയും ഉപദേശിച്ച കാര്യങ്ങളെയും കുറിച്ച് സംസാരിക്കുന്നു. ഏത് അവസ്ഥയിലും സംതൃപ്തനായിരിക്കാൻ താൻ പഠിച്ചുവെന്ന് അദ്ദേഹം പറയുന്നു. അതിന് ശേഷം ഉടൻ തന്നെ അദ്ദേഹം പറയുന്നു, “”താഴ്ച്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവി ക്കാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.” (ഫിലിപ്പിയർ. 4:12).

എന്താണ് ജ്ഞാനം? ഒരാൾ നേടിയ അറിവ് വിവേകത്തോടെയും  ധൈര്യത്തോടെയും ജാഗ്രതയോടെയും ഉപയോഗപ്പെടുത്തുക എന്നതാണ്. സ്കൂളുകളിൽ അധ്യാപകർ അറിവ് പകർന്നുനൽകുന്നു. വിദ്യാർത്ഥികൾ അവരുടെ പുസ്തകങ്ങളിൽ നിന്നും അറിവ് നേടുന്നു. എന്നാൽ അത് തന്നെ പര്യാപ്തമല്ല. ആ അറിവ് യഥാർത്ഥ ജീവിത സാഹചര്യങ്ങളിലേക്ക് ഉപയോഗിക്കാനുള്ള വിവേകവും അവർക്കുണ്ടാകണം.

അധ്യാപകർ ഒരു പ്രശ്നത്തിനുള്ള പരിഹാരം ബോർഡിൽ ചിത്രീകരിക്കുമ്പോൾ, വിദ്യാർത്ഥികൾ തത്ത്വങ്ങൾ ഗ്രഹിക്കുക യും അറിവ് നേടുകയും ചെയ്യും. എന്നാൽ അത് പര്യാപ്തമല്ല; ആ അറിവ് ഉപയോഗിച്ച് അവർ തന്നെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.

ഒരുപാട് പഠിക്കുമായിരുന്ന ചിലരുണ്ട്; എന്നാൽ ആ അറിവ് ജീവിതത്തിൽ പ്രാവർത്തികമാക്കാനും പുരോഗതി നേടാനുമുള്ള ജ്ഞാനം അവർക്കില്ല. ലോകം അവരെ പരിഹസിക്കുകയും ‘സാക്ഷരരായ വിഡ്ഢികൾ’ എന്ന് വിളിക്കുകയും ചെയ്യും.

എന്നാൽ മറ്റു ചിലരുണ്ട്, അവർക്ക് കാര്യമായ വിദ്യാഭ്യാസം ഇല്ലായിരി ക്കാം; എന്നാൽ ജ്ഞാനത്തിൽ മികവ് പുലർത്തും. അവർക്ക് പ്രശ്നത്തക്കുറിച്ച് പൂർണ്ണമായ ഗ്രാഹ്യമുണ്ടാകുകയും അവ എളുപ്പത്തിൽ പരിഹരിക്കുകയും ചെയ്യും.

ചില രാജ്യങ്ങൾക്ക് ഒരു വലിയ സൈന്യവും ആധുനിക യുദ്ധോപകര ണങ്ങളും ഉണ്ടായിരിക്കാം. എന്നാൽ മൈതാനത്ത് വിജയിക്കുന്നതിന് പ്രത്യേക യുദ്ധതന്ത്രങ്ങൾ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ആക്രമണത്തിന്റെ സമയം, ബറ്റാലിയനുകളെ എങ്ങനെ വിന്യസിക്കണം – എല്ലാം ഒറ്റയടിക്ക് ആയിരിക്കണമോ എന്നതിനെക്കുറിച്ച് അവർക്ക് വ്യക്തത ഉണ്ടായിരിക്കണം; അല്ലെങ്കിൽ സ്തംഭനാവസ്ഥയിൽ. അത്തരം വ്യക്തമായ തന്ത്രങ്ങൾ ഇല്ലെങ്കിൽ, വിവേകമുള്ള ഒരു ചെറിയ സൈന്യത്തിന് പോലും അവരെ പരാജയപ്പെടുത്താം.

ദൈവമക്കളേ, അവനോട് സ്വർഗ്ഗീയ ജ്ഞാനം ചോദിക്കുക. ജ്ഞാനത്തി ന്റെ വചനം ചോദിക്കുക. ജ്ഞാനികളെ സർക്കാരും കർത്താവും അന്വേഷിക്കുന്നു. നിങ്ങളുടെ ജ്ഞാനം കർത്താവിനായി ഉപയോഗിക്കുമോ?

കൂടുതൽ ധ്യാനിക്കാനുള്ള വാക്യം: “ഞാൻ അവനെ ജ്ഞാനത്തിലും വിവേക ത്തിലും അറിവിലും എല്ലാവിധ പ്രവൃത്തികളി ലും ദൈവത്തിന്റെ ആത്മാവിനാൽ നിറച്ചിരിക്കുന്നു”

Leave A Comment

Your Comment
All comments are held for moderation.