Appam, Appam - Malayalam

ഒക്ടോബർ 14 – പ്രാർത്ഥനയുടെ മല!

ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.” (ലൂക്ക  6:12).

യേശുവിന്റെ സുവിശേഷവേലയുടെ  ശക്തി അവന്റെ പ്രാർത്ഥന ജീവിതത്തിൽ ആയിരുന്നു. ഈ രഹസ്യം ആർക്കും പെട്ടെന്ന് മനസ്സിലാക്കുകയില്ല പ്രാർത്ഥനയുടെ കുറവ് നമ്മുടെ ജീവിതത്തിൽ  വളരെയധികം പരാജയങ്ങളെ കൊണ്ടു വരുന്നു, ശക്തിയുള്ള പ്രാർത്ഥന നിങ്ങളിൽ ദൈവീകശക്തി കൊണ്ടുവരും, സുവിശേഷ പ്രവർത്തനത്തിന് മുമ്പും

പ്രവർത്തനത്തിന് ശേഷവും നിങ്ങൾക്ക് പ്രാർത്ഥന വളരെ അധികം അത്യാവശ്യമായിരിക്കുന്നു  യേശു പ്രാർത്ഥിക്കുവാൻ മലയിൽ കയറി പോയി അവിടെ അവൻ പിതാവിന്റെ കൂടെ ഒറ്റയ്ക്ക് ആയിരുന്നു, ആ സമയത്ത് അവന്  മനുഷ്യ ഇടപെടലുകൾ ലോക പരമായ ജഡിക രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല മനുഷ്യന്റെ മുഖം നോക്കാതെ അവൻ ദൈവത്തോട് മാത്രം ബന്ധപ്പെട്ടു കൊണ്ടിരുന്നു, മറ്റുള്ള സകല പ്രാർത്ഥനകളും വളരെ ദൃതിയിൽ അവസാനിപ്പിക്കുമ്പോൾ മലമേൽ  അവൻ വളരെ അധികസമയം പ്രാർത്ഥിച്ചു കൊണ്ടിരുന്നു  കാരണം ഒരു മനുഷ്യൻ മലയിൽ കയറുന്ന സമയത്ത് സ്വയം അതിനുവേണ്ടി തയ്യാറെടുപ്പു നടത്തും. യേശു ചില പ്രധാന സംഭവങ്ങൾക്ക് മുമ്പായി മലയിൽ കയറി പ്രാർത്ഥിച്ച് എന്ന് സത്യവേദപുസ്തകത്തിൽ നമുക്ക് വായിക്കുവാൻ കഴിയും.

ഉദാഹരണമായി അവൻ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിനു മുൻപ്  മലയിൻമേൽ കയറി പ്രാർത്ഥിച്ചു. അവൻ ദൈവപുത്രൻ തന്നെ,  മനുഷ്യരുടെ ഹൃദയങ്ങളെ ശരിക്ക് പരിശോധിക്കുവാനുള്ള കഴിവു അവനുണ്ട് എന്ന കാര്യവും സത്യം തന്നെയെങ്കിലും അവൻ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതിന് മുമ്പായി മലയിൽ കയറി പ്രാർത്ഥിച്ചു

ദൈവ മക്കളെ നിങ്ങൾ നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചതിനുശേഷം തീരുമാനങ്ങളെടുക്കുക. അത്ഭുത പ്രവർത്തനങ്ങൾ ചെയ്യുന്നതിനു മുമ്പായി അവൻ മലമേൽ കയറി പ്രാർത്ഥിച്ചു, സത്യവേദപുസ്തകം പറയുന്ന് അവൻ മലയിൽ നിന്ന് ഇറങ്ങിയ സമയത്ത് ബഹുജനം അവന്റെ  പുറകിൽ ചെന്ന് എന്ന് (മത്തായി 8 :1) മലയിൽ നിന്ന് ഇറങ്ങിയ ശേഷം അവൻ കുഷ്ഠ രോഗിയോട് എനിക്ക് മനസ്സുണ്ട് നീ സുഖപ്പെടുക എന്ന് പറഞ്ഞു അവനെ സുഖപ്പെടുത്തി,  ശതാധിപൻടെ  ജോലിക്കാരനെ  അതുപോലെ വാക്കുകൊണ്ട് സുഖപ്പെടുത്തി, പത്രോസിനെ അമ്മായിയമ്മയെയും സുഖപ്പെടുത്തി അങ്ങിനെ ക്രമത്തിൽ അവൻ അത്ഭുത അടയാളങ്ങൾ ചെയ്തുകൊണ്ടേയിരുന്നു.

അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.” ( മത്തായി 14:23)

എന്ന് സത്യവേദപുസ്തകം പറയുന്നു. ജനങ്ങളുടെ ആവശ്യം നിവൃത്തി ക്കുന്നതിന് മുമ്പായി അവർക്ക് ദൈവത്തിന്റെ ശക്തിയെ നിറയ്ക്കുവാൻ വേണ്ടി മലയിൽ കയറി പ്രാർത്ഥിക്കുന്നതും ജനങ്ങളുടെ ആവശ്യം നിവർത്തിയ ശേഷം അതിനുവേണ്ടി അവൻ ദൈവത്തോട് നന്ദി പറയുവാൻ വേണ്ടി വീണ്ടും മലയിൽ കയറിച്ചെന്നു പ്രാർത്ഥിക്കുന്നതും പതിവായിരുന്നു.

ദൈവം മക്കളേ  കയറി വാ എന്ന് കർത്താവു നിങ്ങളെ സ്നേഹത്തോടെ വിളിക്കുന്നു, നിങ്ങൾ ശക്തി ഇല്ലാത്തവരായി  ബലഹീനതയിൽ നടക്കുവാൻ അവൻ ആഗ്രഹിക്കുന്നില്ല. പ്രശ്നങ്ങൾക്ക് തീരുമാനം കിട്ടുവാൻ വേണ്ടി നിങ്ങളുടെ അടുക്കൽ വരുന്ന ഒരു വ്യക്തി, ആ പ്രശ്നത്തിന് തീരുമാനം കിട്ടാതെ തിരിച്ചു പോകുന്നു എങ്കിൽ അത് പരിചയമുള്ള സുവിശേഷവേല അല്ല അങ്ങിനെയുള്ള വേല നിങ്ങൾക്ക് ആവശ്യമുണ്ടോ കർത്താവു നിങ്ങളെ അഗ്നിജ്വാല ആക്കി തീർത്തത് ശക്തിയുള്ള ദാനങ്ങൾ നൽകുവാൻ നിങ്ങളെ സ്നേഹത്തോടെ വിളിക്കുന്നു, മലയിൽ ദൈവ മഹത്വം കിട്ടുവാൻ വേണ്ടി കയറിച്ചെന്ന് അവനോട്    പ്രാർത്ഥിക്കുക.അത് നിങ്ങൾക്ക് ശക്തിയുള്ള സുവിശേഷവേല ചെയ്യുവാൻ വേണ്ടി വഴി തുറന്നു കൊടുക്കും .

ഓർമ്മയ്ക്കായി : ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു.   ( പുറപ്പാട്. 17:9).

Leave A Comment

Your Comment
All comments are held for moderation.