No products in the cart.
ഏപ്രിൽ 23 – സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുക!
എന്റെ ഉള്ളം യഹോവയുടെപ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു. (സങ്കീർത്തനം 84 :2)
ആരാധനയ്ക്ക് വളരെ അത്യാവശ്യം സ്നേഹം മാത്രമാകുന്നു. ഏതു മനുഷ്യനിൽ കർത്താവിന്റെ മേൽ വളരെയധികം സ്നേഹമുണ്ടോ അവന് പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണമനസ്സോടും ദൈവത്തെ ആരാധിക്കുവാൻ സാധിക്കും, തന്റെ ആദ്യ സ്നേഹത്തെയും പൂർണ്ണ സ്നേഹത്തെയും കർത്താവിൽ അവൻ കാണിക്കും.
സാധാരണഗതിയിൽനിങ്ങൾസ്നേഹത്തെ പലരീതിയിൽ വെളിപ്പെടുത്തും. ഒരു കൊച്ചു കുഞ്ഞിനെ കാണുമ്പോൾ അതിനെ സ്നേഹമായി എടുക്കും, അതിന് ഉമ്മവെച്ച്, താലോലിക്കും, സ്നേഹിതൻ മാരെ കാണുമ്പോൾ കൈ കുലുക്കി സന്തോഷത്തോടെ അവരെ സ്വീകരിക്കും. സുവിശേഷകൻ മാരെ കാണുമ്പോൾ അവരെ സ്തോത്രം പറഞ്ഞു സ്വീകരിക്കും. ഒരു വലിയ ഓഫീസറെ കാണുമ്പോൾ പ്രഭാതവന്ദനം പറഞ്ഞു അവരെ സ്വീകരിക്കും.
ബന്ധുക്കളോട് പല രീതിയിൽ നമ്മുടെ സ്നേഹത്തെ കാണിക്കും, പക്ഷേ കർത്താവിന്റെ അടുക്കൽ നിങ്ങൾ നിങ്ങടെ സ്നേഹത്തെ എങ്ങനെ കാണിക്കുന്നു എന്ന് ചിന്തിക്കു ലോകത്തിലുള്ള ജനങ്ങളെ കാണുന്നതുപോലെ ജഡിക കണ്ണുകൊണ്ട് അവനെ കാണുവാൻ സാധിക്കുകയില്ല, നിങ്ങളുടെ കൈകൊണ്ട് അവനെ തൊടുവാൻ സാധിക്കുകയില്ല.
നിങ്ങളുടെ അളവ് കൂടാതസ്നേഹത്തെ അവനിൽ വെളിപ്പെടുത്തുന്നത് നിങ്ങൾ അവനെ ആരാധിക്കുന്നത് മുഖാന്തരവും അവനെ സ്തുതിക്കുന്നത് മുഖാന്തരം ആകുന്നു. സത്യവേദപുസ്തകം പറയുന്നു ദൈവം ആത്മാവാകുന്നു അവനെ നമസ്കരി ക്കുന്നവർ ആത്മാവിലും സത്യത്തിലും അവനെ നമസ്കരിക്കണം (യോഹന്നാൻ 4: 24)
ദാവീദ് കർത്താവിനെ അളവു കൂടാതെ സ്നേഹിച്ചത് കാരണം, അവൻ എഴുതിയ മിക്ക സങ്കീർത്തനങ്ങളും ആരാധന യോഗ്യമായ സംഗീർത്തനങ്ങൾ ആയിരുന്നു, അവൻ അതിനെ കർത്താവ് ഉള്ള സ്നേഹത്തിൽ എഴുതിയത്, മാത്രമല്ല ദൈവാലയ തെയും അവൻ സ്നേഹിച്ചു. കർത്താവേ അങ്ങയുടെ വാസസ്ഥലമായ ആലയത്തെയും, അങ്ങയുടെ മഹത്വം വിളങ്ങുന്ന സ്ഥലത്തെയും ഞാൻ ആഗ്രഹിക്കുന്നു (സങ്കീർ 26: 8 )എന്നു അവൻ പറഞ്ഞു. ദൈവമക്കളെ കർത്താവിൽ സ്നേഹം വയ്ക്കുക അപ്പോൾ, നിങ്ങൾക്ക് അവനെ ആരാധിക്കാതിരിക്കുവാൻ കഴിയുകയില്ല. സ്നേഹിക്കുന്നവർ മാത്രമേ അവന്റെ പ്രസന്നത്തെ ആഗ്രഹിക്കും.
ഓർമ്മയ്ക്കായി:നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതി നെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവൽക്കാരനാ യിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.( സങ്കീർത്തനം 84: 10)