Appam, Appam - Malayalam

ജൂലൈ 20 – മൃഗ യുദ്ധം ചെയ്യുന്നവൻ

“ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ (1 കൊരി 15 :32).

തെറ്റായ ഉപദേശങ്ങളെ ഇവിടെ ദുഷ്ടമൃഗങ്ങൾ എന്ന വാക്കുകൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നു, അപ്പോസ്തലന്മാരുടെ ആദ്യകാലത്ത് ഒരുപാട് തെറ്റായ ഉപദേശങ്ങൾ ഉണ്ടായിരുന്നു,  സദൂക്യർ എന്ന ഒരു വിഭാഗം പുനരുദ്ധാനം ഇല്ല,  നരകം ഇല്ല,  പിശാച് ഇല്ല,  എന്നൊക്കെ പറഞ്ഞു സംസാരിച്ചു അതേസമയത്ത് ഇവർ പഴയനിയമത്തിൽ ഉള്ള പരിച്ഛേദന, പാരമ്പര്യ ചടങ്ങുകൾ തുടങ്ങിയവയെ അംഗീകരിച്ചു, ഇനിയും ചിലർ യേശുക്രിസ്തുവിന്റെ ദൈവത്വത്തെ അംഗീകരിച്ചില്ല. പൗലോസ് ഇങ്ങനെയുള്ള ദുഷ്ട മൃഗങ്ങളോട് എപ്പോഴും യുദ്ധം ചെയ്യുന്നവൻ ആയിരുന്നു.

അന്തി ക്രിസ്തുവിന്റെ  അപരനാമം ദുഷ്ട മൃഗം എന്നതാകുന്നു. വെളിപാട് പുസ്തകത്തിൽ ഇതിനെക്കുറിച്ച് വളരെ അധികം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, വെളിപാട് പതിമൂന്നാം അധ്യായത്തിന്റെ  ആരംഭത്തിൽ സമുദ്രത്തിൽ നിന്ന് ഒരു മൃഗം ഉയർന്നുവന്നു അതിന്റെ തലയിൽ ദുഷിക്കുന്ന നാമം ഉണ്ടായിരുന്നു സർപ്പം തന്റെ സകല ശക്തികളെയും, തന്റെ  സിംഹാസനത്തെയും ആ മൃഗത്തിന് നൽകി എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, അന്ന് കടൽത്തീരത്തുനിന്ന് ഒരു മൃഗം വന്നതുപോലെ ഈ അവസാന നാളുകളിൽ പല രീതിയിലുള്ള തെറ്റായ ഉപദേശങ്ങൾ ആടിന്റെ തോല് ധരിച്ച ചെന്നായ്ക്കൾ വരുന്നതുപോലെ തുടർന്നു വന്നുകൊണ്ടിരിക്കുന്നു.

ഈ തെറ്റായ ഉപദേശങ്ങളെ ക്കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരി ക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ.ദൈവാത്മാവിനെ ഇതിനാൽ അറിയാം; യേശുക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു.യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ളതല്ല. അതു എതിർക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു. 1 യോഹന്നാൻ 4: 1 -3) എന്ന് നമുക്ക് മുന്നറിയിപ്പു നൽകുന്നു.

നിങ്ങൾ ഈ തെറ്റായ ഉപദേശങ്ങൾക്ക് വിരോധമായി യുദ്ധം ചെയ്തില്ലെങ്കിൽ ഈ ഉപദേശം എന്ന്  ദുഷ്ടമൃഗങ്ങൾ ശക്തിപ്രാപിച്ചു അനേകരെ ചതിക്കും, ഇവ ചെന്നായ്ക്കളെ പോലെ പുറപ്പെട്ടു വന്നു ദൈവമക്കളെ ഇവ ചതിക്കുന്നു, ആത്മാവിൽ ബലഹീനത ഉള്ള വ്യക്തികളെ ഇവ വഴിതെറ്റിക്കുന്നു.

ദൈവമക്കളെ നിങ്ങൾ ആത്മാക്കളെ വിവേചിച്ച് അറിയുന്ന ദൈവീക ദാനങ്ങളെ കർത്താവിന്റെ അടുക്കൽനിന്ന് ചോദിച്ചു വാങ്ങുക ഇത് അന്തി ക്രിസ്തുവിനെ ഓടിക്കുവാൻ ഇത്  നിങ്ങളെ സഹായിക്കും ഈ തെറ്റായ ഉപദേശങ്ങളെ ദൈവവചന വെളിച്ചത്തിൽ ഗവേഷണം ചെയ്യുക, ദൈവവചനം ഈ ഉപദേശത്തോടെ കൂടെ യോജിച്ചു പോകുന്നുവോ എന്ന് പരിശോധിക്കുക.

ഓർമ്മയ്ക്കായി: “നിങ്ങൾ ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിൻ” (ഫിലിപ്പിയർ 1 :27).

Leave A Comment

Your Comment
All comments are held for moderation.