Appam, Appam - Malayalam

സെപ്റ്റംബർ 28 – ചെറുകുറുക്കന്മാർ !

“ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെ തന്നേ പിടിച്ചുതരുവിൻ”(ഉത്തമ  2:15).

കുറുക്കന്മാരെ കുറിച്ച് മാത്രമല്ല. ചെറു കുറുക്കൻമാരെയും നിങ്ങൾ സൂക്ഷിക്കണം. അതായത്  വലിയ പാവങ്ങളെ മാത്രമല്ല, അതിക്രമം ലംഘനം തുടങ്ങിയ  ചെരിയ പാവങ്ങളെയും സൂക്ഷിക്കണം.

ചെരിയ കൊതുക് അല്ലേ  അത് കടിക്കുന്നത്  കൊണ്ട്  കുഴപ്പം ഇല്ല  എന്ന് നാം വിചാരിക്കുന്നു  എങ്കിൽ ശേഷം അതിലൂടെ  വലിയ വലിയ രോഗങ്ങൾ ഉണ്ടാകുകയും  അത് കാരണം  നാം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യും.  മുന്തിരിത്തോട്ടത്തിൽ കാവൽക്കാർ വലിയ മൃഗങ്ങൾ അകത്ത് കടക്കാതിരിക്കാൻ വേണ്ടി സൂക്ഷിക്കും. പക്ഷേ  ചെരിയ കുറുക്കന്മാർ നിലത്തിൽ കുഴിയെടുത്ത് അതിലൂടെ അകത്തു പ്രവേശിക്കും. അങ്ങനെയുള്ളതിന്റെ പോക്കും വരവും മുന്തിരിത്തോട്ടത്തിലെ കാവൽക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കു വാൻ സാധിക്കുകയില്ല.

അങ്ങനെ അത് അകത്തേക്കു പ്രവേശിക്കുന്ന സമയത്ത് മുന്തിരി ചെടിയുടെ പൂ  തുടങ്ങി അതിന്റെ സകല ഫലവും നശിപ്പിക്കും. ചിലപ്പോൾ വേരോടെ എല്ലാം നശിപ്പിക്കും. അതുകൊണ്ടാന്ന്  സത്യവേദപുസ്തകം ചെറിയ കുറുക്കന്മാരെ സൂക്ഷിക്കുക എന്ന് പറയുന്നത്.  ഇന്ന് നമ്മുടെ ആത്മീയ ജീവിതത്തെ നശിപ്പിക്കുന്ന കുറുക്കന്മാർ ഏതെല്ലാം?

  1. അവിശ്വാസം: ദൈവം തന്റെ വചനങ്ങളെ ശിശുക്കളെ പോലെ അംഗീകരിക്കണമെന്ന് ഉപദേശിക്കുന്നു (മർക്കോസ് 11 :24) വിശ്വാസം മലകളേ തകർക്കും, പക്ഷേ അവിശ്വാസം ദൈവം പ്രവർത്തിക്കാതിരിക്കാൻ വേണ്ടി അവനെ തടസ്സപ്പെടുത്തും.
  2. പിറു പിറുപ്പു :- പിറു പിറുപ്പു കാരണം ഇസ്രയേൽ ജനങ്ങൾ മരുഭൂമിയിൽ വഴിയിൽ വെച്ച് നശിപ്പിക്കപ്പെട്ടു. ഇത് കർത്താവ് വെറുക്കുന്ന സ്വഭാവം ആകുന്നു. നമ്മുടെ ആത്മീയ ജീവിതത്തെ പൂർണമായി ഇത് നശിപ്പിച്ചുകളയുന്ന ചെറുകുറുക്കൻ ആയിരിക്കുന്നു.
  3. ദുഃഖം:- പിശാച് പലവിധ ദുഃഖങ്ങളെ നമ്മുടെ ജീവിതത്തിൽ അനുദിനം കൊണ്ടുവരും. പക്ഷെ റോമാ ലേഖനം എട്ടാം അധ്യായം 38 ആം വാക്യത്തിൽ എന്നാൽ ദൈവത്തെ സ്നേഹിക്കുന്ന വർക്ക്‌ നിർണ്ണയ പ്രകാരം വിളിക്ക പ്പെട്ടവർക്ക് സകലവും നന്മയ്ക്കായി വ്യാപരിക്കുന്നു. എന്ന വാക്യം കാരണം അങ്ങനെയുള്ളവർ  ഒരിക്കലും ദുഃഖിക്കുകയില്ല.
  4. ആകാത സംഭാഷണം:- “ വാക്കുകൾ കൂടുമ്പോൾ അതിൽ പാവമില്ലാതെ ഇരിക്കുകയില്ല” ( സദൃശ്യ. 10:19). സംഭാഷണം കൂടുമ്പോൾ അതു നമ്മെ പാപത്തിലേക്ക് നയിക്കും.
  5. അതൃപ്‌തി :- എനിക്ക് ഉള്ളത് മതി എന്ന് വിചാരിക്കാതെയും ഉള്ളതു കൊണ്ട് തൃപ്തിപ്പെടാതെയും ഇരിക്കുന്നവർക്ക് പലരീതിയിൽ ആത്മീയ പ്രശ്നങ്ങൾ ഉണ്ടാകും.
  6. ലോകത്തെക്കുറിച്ചുള്ള ഭാരം:- ഭാരങ്ങളെ കർത്താവിൽ ഏൽപ്പിക്കാതെ സ്വയം ചുമക്കാം എന്ന് തീരുമാനിക്കുന്നവർ ആ ഭാരങ്ങൾ മുഖാന്തരം ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിക്കുന്നു ആത്മീയ അനുഗ്രഹം അവർക്ക് ഇല്ലാതെയായി തീരുന്നു.
  7. ഒഴിവുകഴിവ് :- ഒരുപാട് വ്യക്തികൾ ഞങ്ങൾ കർത്താവിനെ സ്നേഹിക്കുന്നു എന്നു പറയുന്നു എങ്കിലും ജോലിഭാരം മുഖാന്തരം പ്രവർത്തിക്കുവാനോ സത്യവേദപുസ്തകം വായിക്കുവാനോ സഭയിലേക്ക് ചെല്ലുവാനോ കഴിയാറില്ല എന്ന് പറയാറുണ്ട്. ഇതും ഒറു കുറുക്കന്റെ സ്വഭാവം ആണെന്നുള്ള കാര്യം മറന്നു പോകരുത്.

ഓർമ്മയ്ക്കായി:-    ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.  (എബ്രാ  12:1).

Leave A Comment

Your Comment
All comments are held for moderation.