Appam, Appam - Malayalam

ജൂലൈ 23 – സമാധാനം ഉണ്ടാക്കുന്നവർ

“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും (മത്തായി 5 :9).

കയ്പ്പുകളുടെയും ക്രോധങ്ങളുടെയും വിരോധങ്ങളുടെയും ആവാസകേന്ദ്രമായ പിശാചിന്റെ  കോട്ടയ്ക്കകത്ത് ഇന്ന് ഈ ലോകം കുടുങ്ങി കിടപ്പുണ്ട്. എവിടെ നോക്കിയാലും തമ്മിൽ തമ്മിൽ കടിച്ചു ഭക്ഷിക്കുന്ന അവസ്ഥയാണ്   സംഭവിച്ചു കൊണ്ടിരിക്കുന്നത്. രാജ്യം തമ്മിൽ തമ്മിൽ വിരോധിച്ച സമാധാനമില്ലാതെ കഴിയുന്നു.

ഉക്രൈൻ റഷ്യ തമ്മിൽ നടന്നുവരുന്ന യുദ്ധത്തിന്റെ അവസ്ഥ നോക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഉൾപ്പെടെ സകലതും തകർന്നു തരിപ്പണമായി, ഈ രണ്ട് രാജ്യങ്ങൾ തമ്മിൽ സമാധാന സംഭാഷണം നടത്തുവാൻ ഒരു രാജ്യവും മുമ്പോട്ടു വന്നിട്ടില്ല എന്നത് ഇവിടെ ദുഃഖമായ അവസ്ഥയാന്നു, ചില രാജ്യങ്ങൾ റഷ്യയോടും ചില രാജ്യങ്ങൾ ഉക്രൈനോടും കൂറു കാണിക്കുന്നു. അങ്ങനെ ഈ ലോകം തന്നെ തമ്മിൽ തമ്മിൽ ഭിന്നിച്ച  അവസ്ഥയിൽ ആയിരിക്കുന്നു.

ഇപ്പോൾ ലോകത്തു യുദ്ധം ഇല്ലാത.ഒരു സമയം പോലുമില്ല, പണ്ട് യുദ്ധം നടക്കുന്ന സമയത്ത് പട്ടാളക്കാർ മാത്രം മരിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു, ഇപ്പോൾ അങ്ങനെയല്ല പൊതുജനവും സാധാരണക്കാരും ഉൾപ്പെടെ സകലരും മരിക്കുന്നു, ആകാശ മണ്ഡലം വരെ അശുദ്ധ വായു കൊണ്ട് നിറയുന്ന അവസ്ഥ, വിഷ വായു കൊണ്ടുള്ള അനു ബോംബുകൾ വരെ ഇന്ന് ലോകരാജ്യങ്ങൾ തയ്യാറാക്കുന്നു, ശ്വസിക്കുന്ന വായു മുഖാന്തരം കോടിക്കണക്കിന് ജനങ്ങൾ മരിച്ചു പോകുന്ന അവസ്ഥ വളരെ വേഗം തന്നെ സംഭവിക്കും.

കുടുംബങ്ങളുടെ മധ്യേയും, രാജ്യങ്ങൾ തമ്മിലും സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, കാരണം ഈ സമാധാനം ഉണ്ടാക്കുന്ന സ്വഭാവം കർത്താവിന്റെ അടുക്കൽനിന്ന് വരുന്നു, അവൻ സമാധാന കർത്താവും, സമാധാനത്തിന്റെ  പ്രഭുവുമായി ഇരിക്കുന്നു (ഉല്പത്തി 49:10) സമാധാനം ഉണ്ടാക്കുന്നവർ ദൈവത്തിന്റെ മക്കൾ എന്ന് വിളിക്കപ്പെടും.

ദൈവത്തിനും മനുഷ്യർക്കും മദ്ധ്യേ സമാധാനം ഉണ്ടാക്കുവാൻ വേണ്ടി കർത്താവായ യേശുക്രിസ്തു ഈ ഭൂമിയിലേക്ക് ഇറങ്ങി വന്നു, അവൻ കുരിശിൽ തൂങ്ങി കിടന്ന സമയത്ത് ഒരുഭാഗത്ത് വിശുദ്ധ പിതാവിന്റെ  കൈകളിൽ പിടിച്ചു മറുഭാഗത്ത് രക്തം ചൊറിയുന്ന കൈകൊണ്ട് പാവം ചെയ്ത മനുഷ്യരുടെ കൈ പിടിച്ച് കുരിശുമരണം മുഖാന്തരം യോജിപ്പിൽ എത്തിച്ചു, സമാധാന കാരണമായി തീർന്നു, വിജാതിയർക്കു നമുക്കും തമ്മിൽ ഉണ്ടായിരുന്ന ശത്രുത്വത്തെ തന്റെ രക്തം കൊണ്ട് യോജിപ്പിച്ചു, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല സ്ഥലത്തും സമാധാനം സൃഷ്ടിച്ച, സ്നേഹ കൂട്ടായ്മ ഉണ്ടാക്കി.

ദൈവ മകളേ അങ്ങനെയുള്ള സ്നേഹംനിറഞ്ഞ ദൈവമക്കൾ എന്ന് പറയുവാൻ തക്ക രീതിയിൽ നിങ്ങൾ ജീവിക്കണം, നിങ്ങൾ സമാധാനം സൃഷ്ടിക്കുന്നവർ ആയിരിക്കണം, ദൈവം യോജിപ്പിച്ച് കാര്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കരുത്, എപ്പോഴും കൂട്ടായ്മ ഉണ്ടാക്കുന്നവർ ആയും, നിങ്ങളുടെ വാക്കിലും പ്രവർത്തിയിലും കുടുംബത്തിൽ സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുക, എപ്പോഴും സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുക, അതാകുന്നു നിങ്ങൾക്ക് ഭാഗ്യം കിട്ടുവാനുള്ള ഏകമാർഗ്ഗം.

ഓർമ്മയ്ക്കായി: “അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി” (കൊലോസ്യർ 1:20).

Leave A Comment

Your Comment
All comments are held for moderation.